ഗസലുകള്‍

Tuesday 17 january 2012 2 17 /01 /Jan /2012 11:30
ഇരുമിഴി നിറയാത്ത നാളെനിക്കില്ലായിരുന്നു 
നിന്‍കരമണയാത്ത നാളെനിക്കില്ലായിരുന്നു.
 
മധുചന്ദ്രനും വിഷാദം വിതറിനിന്നൊരാനിശയിലും ഏകനായ് ഞാന്‍
നിന്നോര്‍മകളെല്ലാം പൂക്കാത്ത  നാളെനിക്കില്ലായിരുന്നു.
 
വാടിക്കൊഴിഞ്ഞൊരാ പൂക്കളെനോക്കിഞാന്‍ അഴലുകളുള്ളില്‍ മൂടിടുമ്പോള്‍
ഓര്‍മ്മകള്‍ കണ്ണീര്‍ തൂവാത്ത നാളെനിക്കില്ലായിരുന്നു.
 
ഇനിയും വരുമെന്നു ചൊല്ലി മറഞ്ഞൊരാ പൂക്കാലമിനിയെന്നു വന്നിടുമോ?
സ്വപ്നങ്ങളൊന്നും വിടരാത്ത നാളെനിക്കില്ലായിരുന്നു.
 
അനുപമസ്നേഹത്തിന്‍ പൂര്‍ണതയെന്നുനാം ഇരുകണ്ണില്‍ നോക്കിപ്പറഞ്ഞ  കാലം
വേദനയുള്ളില്‍ മറയാത്ത നാളെനിക്കില്ലായിരുന്നു.
 
ഒരുകൊച്ചുകുഞ്ഞിന്‍റെ പാല്‍ച്ചിരികണ്ടുനീയെന്‍തോളില്‍ തലവെച്ചിരുന്ന കാലം
പുഞ്ചിരിക്കായ്‌ ഞാന്‍ കൊതിക്കാത്ത   നാളെനിക്കില്ലായിരുന്നു.
 
വയലിലെപ്പൂക്കളാല്‍ മാലകോര്‍ത്തന്നുനാം അന്യോന്യം ചാര്‍ത്തിയതോര്‍ക്കുന്നു ഞാന്‍
ഉള്ളില്‍ നൊമ്പരമടങ്ങാത്ത നാളെനിക്കില്ലായിരുന്നു.
 
മിഴിനീരടങ്ങാത്ത നാളെനിക്കില്ലായിരുന്നു.
തേങ്ങലോടുങ്ങാത്ത നാളെനിക്കില്ലായിരുന്നു.
 
നീലാംബരി.
By നീലാംബരി - Posted in: ഗസലുകള്‍
Enter comment - View the 1 comments

എന്നെ കുറിച്ച്...

  • നീലാംബരി
  • നീലാംബരി
  • ഇടതു കയ്യില്‍ ഒരു താമരപ്പൂവ്.. വലതു കയ്യില്‍ പേന..

ചില സൃഷ്ടികള്‍

Recommend

 
Create your blog for free on over-blog.com - Contact - Terms of Service - Earn Royalties - Report abuse - Most commented articles