Thursday 5 january 2012 4 05 /01 /Jan /2012 11:34
മറ്റേ മുറിയില്‍ അമ്മയുറങ്ങുകയാണ് 
ഏകയായ്, വിധവയാമമ്മ, സ്വപ്നങ്ങളില്ല
കരിന്തിരി വിളക്കിപ്പോള്‍ കെടുമെന്നഭയം
ഇരുട്ടിനെ അമ്മക്കപ്പോളേറെ ഭയം.
 
ശ്വസിക്കുന്നതെനിക്ക് കേള്‍ക്കാം
കാതുകൂര്‍പ്പിച്ചു ഞാന്‍ കിടക്കുന്നു
"എന്നെ വിളിച്ചുവോ" ചോദിച്ചു ഞാന്‍.
"ഇല്ല" അമ്മ മെല്ലെപ്പറഞ്ഞു.
 
"പച്ചിലയെണ്ണ വാങ്ങേണം
കോഴിക്കൂടിനു  കൊളുത്തു വെക്കണം
മുറ്റത്തെ ചെടിക്ക് വള്ളികെട്ടണം
മുറ്റത്തെ പുല്ലെല്ലാം പറിക്കണം"
 
"ഉവ്വ" എന്നു പറഞ്ഞു ഞാനെല്ലാത്തിനും 
"അമ്മയുറങ്ങുന്നില്ലേ?" ചോദിച്ചു ഞാന്‍
അമ്മയൊന്നും പറയാതുറങ്ങി. പണ്ടേപ്പോല്‍,
അമ്മയുടടുത്തുറങ്ങാന്‍ കൊതിപ്പൂ ഞാന്‍.
 
 
നീലാംബരി. 
By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 0 comments
Home

എന്നെ കുറിച്ച്...

  • നീലാംബരി
  • നീലാംബരി
  • ഇടതു കയ്യില്‍ ഒരു താമരപ്പൂവ്.. വലതു കയ്യില്‍ പേന..

ചില സൃഷ്ടികള്‍

Recommend

 
Create your blog for free on over-blog.com - Contact - Terms of Service - Earn Royalties - Report abuse - Most commented articles