Wednesday 4 january 2012 3 04 /01 /Jan /2012 11:35
ചുഴലി, തെക്കെയതിരില്‍, കപ്പലുമാവില്‍
തൂങ്ങിയാടിയാര്ത്ത‍ലച്ചു വന്നു. 
ചതഞ്ഞ ഞാങ്ങണയേയു മൊടിക്കുമെന്നോ
ചുഴലിയലറി വിളിച്ചാഞ്ഞടിക്കുന്നു
 
ശിഖരങ്ങള്‍ മുറിഞ്ഞൊരാ കപ്പച്ചെടി
ഓടിയില്ലാ ശപഥം ചെയ്തൊരാ പ്ലാവുപോലും
പിരിഞ്ഞോടിഞ്ഞുതൂങ്ങിയിലയും ചിതറി
അലറി വിളിച്ചോടും ചുഴലി.
 
കന്യാകോണിലെ പാലമരവും തോറ്റു
മേലോടിഞ്ഞുകുത്തി വീണവീഴ്ച്ച
ഇലച്ചാര്തടിച്ചു   തകര്‍ന്നു ജനാല
ജനല്‍ പാളി നെഞ്ചിലാഞ്ഞടിച്ചു.
 
നനുനനെപ്പെയ്യുമാപ്പെരുമഴയിലും
അടങ്ങാക്കലിയോടലറും ചുഴലി
റാന്തല്‍ വിളക്കുമ്മറത്തു   തൂങ്ങിയാടി
കരിന്തിരിയണച്ചു പെരുംചുഴലി.
 
വരിവരിയായ് നിരനിരയായ് വാഴത്തോട്ടം
നടുവൊടിഞ്ഞു തലകുനിച്ചു  നില്‍ക്കവേ
കാലന്‍പൂച്ച കാറിക്കരഞ്ഞു കൊണ്ടോടി
ഇനിയുമടങ്ങാക്കലിയോടെ കരിഞ്ചുഴലി. 
 
പുല്ലാന്നി തലയാട്ടിനിന്നൊരാ കയ്യാലതന്
‍വടക്കെയതിരും കടന്നുപോയ് ചുഴലി
ചെറുമഴ പെരുമഴയായ് വളരുന്ന നിമിഷങ്ങള്‍
പിന്നെയെങ്ങോ പാഞ്ഞോടും ചുഴലി.
 
നീലാംബരി.
By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 0 comments
Home

എന്നെ കുറിച്ച്...

  • നീലാംബരി
  • നീലാംബരി
  • ഇടതു കയ്യില്‍ ഒരു താമരപ്പൂവ്.. വലതു കയ്യില്‍ പേന..

ചില സൃഷ്ടികള്‍

Recommend

 
Create your blog for free on over-blog.com - Contact - Terms of Service - Earn Royalties - Report abuse - Most commented articles