Thursday 24 november 2011 4 24 /11 /Nov /2011 10:38

എകതാര തേങ്ങുമീ ശോകരാത്രിയില്‍

നിലാവിലേകനായിരുന്നു നിന്നെയോര്‍ത്തുഞാന്‍‍ 

ഇരുളിന്‍ മറയില്‍ തെളിയും അഴകായ്

വാനവീഥിയില്‍ വിരിഞ്ഞസ്നേഹതാരകം

  

മാഞ്ഞുപോയോരാര്‍ദ്രസ്വപ്നമെന്‍റെയുള്ളിലും

നിറഞ്ഞൊരെന്‍  മിഴിയടച്ചു നിന്നുഞാനിതാ

അറിയാതൊരുനാള്‍ നീയെന്‍കനവില്‍

ഏതോ മോഹരാഗഗീതമായി വന്നതെന്തിനോ?

  

 വസന്തകാലശോഭയില്‍ വിടര്‍ന്നപൂക്കളേ

കൊഴിഞ്ഞുപോയ പൂക്കളെന്‍റെനഷ്ടസ്വപ്നമായ്

മനസ്സില്‍ ഇനിയും വിടരാമലരേ

ഒരു ശിശിരകാലസന്ധ്യപോലെ നീവരില്ലയോ?

  

 

നീലാംബരി.

By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 1 comments
Home

Comments

മാഞ്ഞുപോയോരാര്‍‍ദ്രസ്വപ്നമെന്‍റെയുള്ളിലും

നിറഞ്ഞൊരെന്‍ മിഴിയടച്ചു നിന്നുഞാനിതാ

അറിയാതൊരുനാള്‍ നീയെന്‍കനവില്‍

ഏതോ മോഹരാഗഗീതമായി വന്നതെന്തിനോ....

തട്ടും തടവുമില്ലാത്ത വരികള്‍..മനോഹരം.............
Comment number1 posted by sreejith vaikom on 25/11/2011 at 17h19

എന്നെ കുറിച്ച്...

  • നീലാംബരി
  • നീലാംബരി
  • ഇടതു കയ്യില്‍ ഒരു താമരപ്പൂവ്.. വലതു കയ്യില്‍ പേന..

ചില സൃഷ്ടികള്‍

Recommend

 
Create your blog for free on over-blog.com - Contact - Terms of Service - Earn Royalties - Report abuse - Most commented articles