Friday 13 april 2012
5
13
/04
/Apr
/2012
05:19
സ്വപ്നത്തേരില്‍ വന്നൂ രാജകുമാരി
സ്വര്‍ഗത്തിന്‍ താരുണ്യമായ്
സ്വന്തമായൊന്നുമില്ലാത്തവന്
സ്വന്തമായ് വന്നു നീ
പാടാനറിയില്ല പറയാനറിയില്ല
പ്രണയത്തിന്‍ പൂവമ്പേറ്റു നെഞ്ചില്‍
പ്രാവുകള്‍ കുറുകിയിരിക്കും പോലെന്‍
പ്രാണനോട് ചേര്‍ന്നിരുന്നു നീ.
നിന്‍ കയ്യിലണിയിച്ചിടാം മൈലാഞ്ചി
ഹൃദയത്തില്‍ കവിതയെഴുതിടാം
കവിളില്‍ നോക്കിയിരുന്നു ഞാന്‍
മാതളപ്പഴപ്പകുതിയെന്നു ചൊല്ലിടാം
എങ്ങോ ഒരു ഷെഹനായി പാടുമ്പോള്‍
എന്‍ മിഴിപൂട്ടാതെ നോക്കിയിരിക്കട്ടെ
പ്രേമലോലമീവാസന്തരാവില്‍, നിന്‍
മടിയില്‍ ഞാന്‍ തല ചായ്ച്ചുറങ്ങട്ടെ.
നീലാംബരി.
പുതിയ കമന്റുകള്‍