Saturday 6 august 2011 6 06 /08 /Aug /2011 19:03
മഴയുടെ ചെറുപാട്ടിലങ്ങിങ്ങായ്
 വിരഹത്തിന്‍ പെരുംതാളമുണ്ടോ?
 
ഗഗനപഥവും വിട്ടൂഴിയില്‍ വീഴുന്ന

വേദന തന്‍ നേര്‍ത്ത രാഗമുണ്ടോ?

 
ഹരിമുരളിതൂവുന്നോരേകാന്ത ഗാനത്തില്‍

തീഷ്ണമാം നൊമ്പര താളമുണ്ടോ?

ഇവിടെ ചെറുതാം കണികളായ്  ചിതറുമ്പോള്‍

നിന്‍‍ ആത്മരാഗം അസ്തമിക്കാറുണ്ടോ?

 

നീലാംബരി.

By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 0 comments
Saturday 6 august 2011 6 06 /08 /Aug /2011 00:12

ഇനി മിഴിയടയ്ക്കാം ശാന്തമായ്

എന് വിരലില്‍ തേങ്ങുന്ന സാരോദ്

അതി മൃദുലമാം ശാന്തി ഗീതങ്ങള്‍

ചെറു വിരലുകളാലുതിര്‍ക്കാം.

 

നിന്‍‍ സ്വരമെത്ര ലോലം നിന്‍‍ തേങ്ങലെത്ര തീവ്രം 

അഴകാര്‍ന്ന ശബ്ദം നിന്നപരനാമം

അഴലകറ്റീടുന്ന സ്നേഹരാഗം.

 

 കാറ്റിലലിഞ്ഞ നിന്‍ സംഗീതം 

ഏതോ ഗിരിനിരകളെ ചുറ്റിപ്പിടിക്കവേ

പൂത്തുലഞ്ഞീടുന്നു ചന്ദനവൃക്ഷങ്ങള്‍‍.

 

നിന്‍ തന്ത്രികള്‍ പൊഴിക്കുന്ന ഗീതം

തുള്ളിക്കളിക്കുന്നു പുള്ളിമാനോപ്പം

നാണിച്ചു മിഴി പൂട്ടുന്നു ശാരിക

ഇരുകണ്ണടച്ച് നീ പാടിടുമ്പോള്‍‍.

 

അന്ധനാമെന്‍മടിയില്‍ നീയിരിയ്ക്കൂ

നിന്‍‍ കൂന്തലിലൊരു  ശ്രുതി മീട്ടട്ടെ ഞാന്‍

അതി മൃദുലമാമൊരു   ശാന്തി ഗീതം

ചെറുവിരലുകളാലുതിര്ക്കട്ടെ ഞാന്‍‍.

 

 

 

നീലാംബരി.

By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 0 comments
Friday 5 august 2011 5 05 /08 /Aug /2011 23:55

ഇനിവരില്ലയീ സായാഹ്നമൊരിക്കലും  

പൂമണം വിതറും കാറ്റും വരില്ല

ഇടയച്ചെറുക്കന്‍‍ പാട്ടുമൂളില്ല

ചെറുകുന്നില്‍ വസന്തം വരില്ല.

 

വെറുതെയിരിക്കാം നമുക്കിന്നിവിടെ

അകലെ ഒഴുകുന്ന പുഴയെ നോക്കാം 

അവളുടെ ലാവണ്യം കണ്‍നിറയെ കാണാം

മഞ്ജീരധ്വനിയില്‍‍ അലിഞ്ഞു ചേരാം.

 

താഴെയെങ്ങോ മരങ്ങള്‍‍ മറിഞ്ഞു വീഴുമ്പോള്‍

 മരണപ്പെരുംമഴു ആഞ്ഞു പതിക്കുമ്പോള്‍

ഇനിയെങ്ങനെ വരും വസന്തമീ മലഞ്ചെരുവില്‍

ഇനിയെങ്ങനെ പാടുമീ വാനമ്പാടി.

 

വെറുതെ നില്‍ക്കാം കുറെയേറെ നേരമിവിടെ 

കൊച്ചു കുരുവികള്‍‍ കൂടോഴിയുന്നു

തിരികെവരില്ല സായാഹ്നസൂര്യന്‍

ഇനിയോഴുകില്ലയീ പുഴയോരിക്കലും.

 

ഇനിയുതിരില്ല ദേശ് രാഗമിവിടെ 

ഇനിയൊരിക്കലും പാടില്ല ഞാനീപ്പാട്ടും 

മരിച്ച മരങ്ങളെ സാക്ഷിയാക്കി

എരിഞ്ഞടങ്ങട്ടെയീ  പാടും പാട്ടുകാരനും.

 

 

നീലാംബരി.

By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 0 comments
Friday 5 august 2011 5 05 /08 /Aug /2011 22:57

സ്വപ്നത്തേരില്‍ വന്നു രാജകുമാരി നീ

സ്വര്‍ഗത്തിന്‍റെ  താരുണ്യവുമായി  

സ്വന്തമായൊന്നുമില്ലാത്തവന്  

സ്വന്തമായ് വന്നു നീ

 

പാടാനറിയില്ല പറയാനറിയില്ല 

പ്രണയത്തിന്‍ പൂവമ്പേറ്റു നെഞ്ചില്‍‍  

പ്രാവുകള്‍ കുറുകിയിരിക്കുമ്പോലെന്‍‍  

പ്രാണനോട് ചേര്‍ന്നിരിക്കു നീ 

 

നിന്‍റെ കയ്യില്‍ മൈലാഞ്ചിയണിയിക്കട്ടെ

നിന്‍റെ ഹൃദയത്തില്‍ കവിതയെഴുതട്ടെ

നിന്‍റെ കവിളില്‍ നോക്കിയിരുന്നു ഞാന്‍

മാതളപ്പഴപ്പകുതിയെന്നു ചൊല്ലട്ടെ

 

എങ്ങോ ഒരു ഷെഹനായി പാടുമ്പോള്‍

എന്‍ മിഴിപൂട്ടാതെ ഞാന്‍ നോക്കിയിരിക്കട്ടെ

പ്രേമലോലമീ വാസന്തരാവില്‍

നിന്‍മടിയില്‍ ഞാന്‍ തലചായ്ച്ചുറങ്ങട്ടെ

  

നീലാംബരി

By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 0 comments
Friday 5 august 2011 5 05 /08 /Aug /2011 00:51

സഖിലോലമാം നിന്‍‍ കരവും പിടിച്ചേറെനേരം

അന്തി ച്ചോപ്പു വരച്ചോരാ  ചിത്രവും നോക്കി

എത്രയിരുന്നാലും  മതിയാകില്ലീത്തീരത്ത്

ഇനിയുമിരിക്കാം  നമുക്കേറെനേരം.

 

അസ്തമനങ്ങള്‍‍ നമുക്ക് നയനങ്ങളില്‍‍  കാണാം

ചെഞ്ചുണ്ടുകളിലെന്‍‍‍ചുണ്ടുകള്‍‍  മെല്ലെയുരസാം

കടല്‍ക്കാറ്റേറ്റു കുളിരില്‍‍  മെല്ലെപ്പുണരാം 

ഒളിനോട്ടമിടുമാ ചന്ദ്രികതന്‍  കണ്‍കള്‍ പൊത്താം.  

 

നീമൊഴിയും  കവിതയൂറും  വരികള്‍ക്കിടയില്‍‍  

ഒളിഞ്ഞിരിപ്പതാം  വാക്കുകളുണര്‍‍‍ത്തുന്നോരാനുഭൂതി   

  നീലക്കടലിനെ  പ്രാപിച്ചഭൂമിതന്നനുഭൂതിപോല്‍

കോരിത്തരിക്കുന്നു  മേലാകെ,  ഞാനെന്നെ  മറന്നീ സന്ധ്യയില്‍.

  

കളിമൊഴിയും  ചൊല്ലിനീയെന്നെമെല്ലെനുള്ളുമ്പോള്‍

വേദനിക്കില്ലതെല്ലുമെന്നാലോ എന്‍വേദനകള്‍‍  മറക്കുന്നു

നീയെന്‍റെ  തോളില്‍‍  ചാഞ്ഞുകിടക്കുമ്പോളറിയുന്നുഞാന്‍‍ 

തോളിലെ ഭാരമിറക്കി വെച്ചൊരു  ജീവന്‍റെസുഖം.

 

നിന്‍റെ  കാതിലെ  കല്ലില്‍  വെട്ടിത്തിളങ്ങുന്നോരാ  സുര്യന്‍

ഇരുളിന്‍റെ  നിലവറയ്ക്കുള്ളില്‍‍  കഴിഞ്ഞോരെന്നാത്മാവിനെ

ദീപ്തമാക്കി  പ്രിയേ,  ആനന്ദമെന്തെന്നു  ഞാനറിഞ്ഞീടുന്നു

ഹൃത്തിലുണരട്ടെ  പുതു ജീവിതത്തിന്‍റെ  സുര്യോദയം.

 

നീലാംബരി.

By നീലാംബരി - Posted in: കവിതകള്‍
Enter comment - View the 0 comments

എന്നെ കുറിച്ച്...

  • നീലാംബരി
  • നീലാംബരി
  • ഇടതു കയ്യില്‍ ഒരു താമരപ്പൂവ്.. വലതു കയ്യില്‍ പേന..

ചില സൃഷ്ടികള്‍

Recommend

 
Create your blog for free on over-blog.com - Contact - Terms of Service - Earn Royalties - Report abuse - Most commented articles