Saturday 18 february 2012
6
18
/02
/Feb
/2012
14:35
എനിക്ക് വിശ്രമിക്കേണം നിത്യവിശ്രമം
ചെയ്തതും ചെയ്യാത്തതുമായ കര്‍മങ്ങള്‍
സ്നേഹിച്ചവരും വെറുത്തവരും ഉറ്റുനോക്കെ
എനിക്ക് വിശ്രമിക്കേണമെന്നേയ്ക്കും.
കടമകള്‍ മനുജനെയടിമകളാക്കുന്നു
കടമകള്‍ തീര്‍ക്കാന്‍ ഞാന്‍ കടംകൊള്ളുന്നു
എന്നെ സ്നേഹിച്ചോരെന്നുടമകളെന്നും
എന്നെ വെരുത്തോര്‍ക്കുഞാനെന്നുമടിമ.
എന്നെ തോല്പ്പിച്ചവരേറെയുണ്ടെന്നാകിലും
ഈ നിമിഷം ഞാന്‍ ജയിച്ചെന്നുതോന്നുന്നു
എനിക്ക് വിശ്രമിക്കേണം, നിതാന്തമാം-
വിശ്രമം, പഴേ കാലവും മറന്നുള്ള വിശ്രമം.
ആരോ ഇരുളിലേയ്ക്കെയ്ത കൂരമ്പ്, ലോലമാം-
എന്‍റെ നെഞ്ചില്‍ തറച്ചു, എയ്തതാര്?
കൊടും വിഷം സിരകളില്‍ പടരുമ്പോള്‍
സ്വപ്നപ്പിറാവുകള്‍ എവിടേയ്ക്ക് പോകും?
ഉത്തരം കിട്ടാച്ചോദ്യങ്ങള്‍ മാത്രം
ഉത്തരം കിട്ടാനുത്തരത്തില്‍ തൂങ്ങിയാടേണം
ഉത്തരവാദിത്വമില്ലെനിക്കെന്നാരോ പറയുമ്പോള്‍
മൂകമായ് നെഞ്ചിലെച്ചോര ഞാന്‍ തുടയ്ക്കുന്നു.
എനിയ്ക്കുറങ്ങേണം, വിശ്രമിക്കേണം
ഇനിയാരും വിളിച്ചാലുണരാത്തുറക്കം
നിദ്രയിലെനിക്ക് സ്വപ്നങ്ങളില്ല
കൂരമ്പുവലിച്ചൂരി മെല്ലെയുറങ്ങട്ടെ.
നീലാംബരി.
പുതിയ കമന്റുകള്‍